Wednesday, April 24, 2024
Homeപ്രാദേശികംപുഷ്പോത്സവത്തിനു തിരുവല്ലയിൽ ഇന്ന് തിരിതെളിഞ്ഞു

പുഷ്പോത്സവത്തിനു തിരുവല്ലയിൽ ഇന്ന് തിരിതെളിഞ്ഞു

അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുഷ്പോത്സവത്തിനു തിരുവല്ലയിൽ ഇന്ന് തിരിതെളിഞ്ഞു. കേരളത്തിലേയും വിദേശത്തുമുള്ള പൂക്കള്‍ ഉപയോഗിച്ചു ദൃശ്യവിസ്മയം ഒരുക്കും. ഫ്ലവര്‍ അറേജ്മെന്‍റ്,വെജിറ്റബിള്‍ കാര്‍വിംഗ്,കാര്‍ഷിക വിഭവങ്ങളുടെ പ്രദര്‍ശനം,ഔഷധസസ്യങ്ങളുടെ പ്രദര്‍ശനം, ഔഷധസസ്യങ്ങളുടെ ശേഖരം,ടിഷ്യൂകള്‍ച്ചര്‍ ഫാമില്‍ നിന്നുള്ള വാഴവിത്തുകളുടെ വിപണനം,കാര്‍ഷിക മേഘലയുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍,അലങ്കാര മത്സ്യ വളര്‍ത്തുമൃഗ പ്രദര്‍ശനം,ബോണ്‍സായി പ്രദര്‍ശനം,കാര്‍ഷികോദ്യാനം,ജലധാര,ചക്കവിഭവങ്ങള്‍ ഒരുക്കി വിപുല ഫുഡ്കോര്‍ട്ട്,വനിതാ ഭക്ഷ്യമേള,പായസമേള,കരകൌശല വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും കുട്ടികള്‍ക്കായി അമ്യൂസ്മെന്റ് പാര്‍ക്ക്,വിവിധ കലാപരിപാടി എന്നിവ നടക്കും. നടന്‍ എം ജി സോമന്‍റെ അനുസ്മരണാര്ത്ഥം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ലയിലെ താരങ്ങളെ ഉള്‍പ്പെടുത്തി അവാര്‍ഡ്ദാന ദിശ,ഫാഷന്‍ ഷോ,കാര്‍ഷിക മേഘലയിലെ പ്രതിഭകള്‍ക്ക് ആദരം തുടങ്ങിയ പരിപാടികള്‍ ഉണ്ടാകും.ദിവസവും രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രദര്‍ശനം ഉണ്ടാകുംഇന്ന് രാവിലെ കലക്ടര്‍ ആര്‍ ഗിരിജ പതാക ഉയര്‍ത്തി.നഗരസഭ ചെയര്‍മാന്‍ കെ വി വര്‍ഗീസ്‌ പുഷ്പമേള നഗര്‍ ഉദ്ഘാടനം ചെയ്തു.ഡി വൈ എസ് പി ആര്‍ ചന്ദ്രശേഖര പിള്ള പവിലിയന്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6ന് ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പ്രഭാഷണം നടത്തും.പുഷ്പോല്‍സവ് മന്ത്രി മാത്യു ടി തോമസ്‌ ഉദ്ഘാടനം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments