കോഴിക്കോടിലെ കോടഞ്ചേരിയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന

terrorism

കോഴിക്കോടിലെ കോടഞ്ചേരിയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. നാലംഗ ആയുധധാരികള്‍ കുണ്ടുതോട് സ്വദേശിയുടെ വീട്ടിലെത്തിയിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം. മാവോയിസ്റ്റുകള്‍ എത്തിയതു സംബന്ധിച്ചു വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ നാട്ടുകാരാണു വിവരം നല്‍കിയത്. രാത്രി 10 മണിവരെ സംഘം വീട്ടില്‍ ചെലവഴിച്ചതായാണു വിവരം. ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് എതിരേ മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക നിരീക്ഷണവും സുരക്ഷയും ഏര്‍പ്പെടുത്തുമെന്ന് വയനാട് ജില്ലാ പൊലീസ് നേരത്തേ അറിയിച്ചിരുന്നു. പൊതുജനശ്രദ്ധ പിടിച്ചു പറ്റുന്നതിനായി മാവോയിസ്റ്റുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ ആക്രമിച്ച് പണവും മറ്റും കൊള്ളയടിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയിരുന്നു.