Friday, March 29, 2024
HomeKeralaഭാവനയെ പീഡിപ്പിച്ച വാർത്ത പൈ​ങ്കി​ളി​വ​ത്ക​രി​ച്ച ചാ​ന​ൽ മാ​പ്പ് പ​റ​ഞ്ഞു

ഭാവനയെ പീഡിപ്പിച്ച വാർത്ത പൈ​ങ്കി​ളി​വ​ത്ക​രി​ച്ച ചാ​ന​ൽ മാ​പ്പ് പ​റ​ഞ്ഞു

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ വാ​ർ​ത്ത പൈ​ങ്കി​ളി​വ​ത്ക​രി​ച്ച കൈ​ര​ളി പീ​പ്പി​ൾ ചാ​ന​ൽ മാ​പ്പ് പ​റ​ഞ്ഞു. വാ​ര്‍​ത്ത കൈ​കാ​ര്യം ചെ​യ്ത​പ്പോ​ള്‍ അ​ക്ഷ​ന്ത​വ്യ​മാ​യ തെ​റ്റ് ക​ട​ന്നു​കൂ​ടി. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഇ​ര​ക​ളെ ബാ​ധി​ക്കു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ല. ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി ക​ട​ന്നു​കൂ​ടി​യ തെ​റ്റ് വ​ലി​യ പി​ഴ​വാ​യി വി​ല​യി​രു​ത്തു​ന്നു. സം​ഭ​വി​ച്ച പി​ഴ​വി​ല്‍ നി​ര്‍​വ്യാ​ജം ഖേ​ദി​ക്കു​ന്നു​വെ​ന്നും കൈ​ര​ളി ചാ​ന​ല്‍ വെ​ബ്‌​സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചു.

വാ​ര്‍​ത്ത ന​ല്‍​കി​യ രീ​തി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ന​ടി റി​മ ക​ല്ലി​ങ്ക​ല്‍ ഫേ​സ്ബു​ക്കി​ലൂ​ടെ രം​ഗ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കൈ​ര​ളി​യു​ടെ ഖേ​ദ പ്ര​ക​ട​നം. ചാ​ന​ലി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ല്‍ ജോ​ണ്‍ ബ്രി​ട്ടാ​സ് നി​ങ്ങ​ള്‍ രാ​ജി​വ​യ്ക്ക​ണം. ഒ​രു മ​നു​ഷ്യ​ജീ​വി ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഭീ​ക​ര​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ അ​തി​ല്‍ പൈ​ങ്കി​ളി​ത്വം ക​ണ്ടെ​ത്താ​ന്‍ എ​ങ്ങ​നെ ക​ഴി​യു​ന്നെ​ന്നാ​യി​രു​ന്നു റി​മ​യു​ടെ ചോ​ദ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments