Saturday, April 20, 2024
HomeNationalഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമെതിരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് ഇതു സംബന്ധിച്ചു സൂചന നല്‍കിയത്. മാധ്യമങ്ങള്‍ നിര്‍ബന്ധമായി പിന്തുടരേണ്ട തരത്തില്‍ പെരുമാറ്റച്ചട്ടം നിര്‍മിക്കാനും സാധിക്കുമെങ്കില്‍ നിയമം നിര്‍മിക്കാനുമാണ് കേന്ദ്രത്തിന്റെ പദ്ധതി.ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കു വ്യക്തതയില്ലെന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സര്‍ക്കാര്‍ ആലോചന നടത്തിയിരുന്നെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments