Monday, February 17, 2025
spot_img
HomeInternationalറഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തില്‍ എത്തിയത്‍‍. ഇത് നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്‍റാകുന്നത്. വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതയ്ക്ക് പുടിന്‍ നന്ദി പറഞ്ഞു. പുതിയ നിയമം അനുസരിച്ച് 2024വരെ പുടിന് പ്രസിഡന്‍റായി തുടരാം. പുചിനുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആയിരുന്നു പുടിന്‍ മത്സരിച്ചത്. ഏഴ് സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുണ്ടായിരുന്നെങ്കിലും ആരും കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവല്‍നിക്കു കോടതിവിലക്കു മൂലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നില്ല. കോടീശ്വരനും കമ്മ്യൂണിസ്റ്റുമായ പാവേല്‍ ഗ്രുഡിനിന്‍, പുട്ടിന്റെ രാഷ്ട്രീയ ഗുരുവിന്റെ പുത്രി സീനിയ സോബ്ചക്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് വ്‌ലാഡിമിര്‍ ഷിറിനോവ്‌സ്‌കി എന്നിവരും മത്സരിച്ച പ്രമുഖരാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments