ഇന്ത്യയിലെ വാട്സ് ആപ്പ് ഉപയോക്താക്കളെ ചൈനയിലെ ഹാക്കർമാർ ഉന്നം വയ്ക്കുകയാണെന്ന് കരസേനയുടെ മുന്നറിയിപ്പ്.

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

ഇന്ത്യയിലെ വാട്സ് ആപ്പ് ഉപയോക്താക്കളെ ചൈനയിലെ ഹാക്കർമാർ ഉന്നം വയ്ക്കുകയാണെന്ന് കരസേനയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച വീഡിയോയും സൈന്യം പുറത്ത് വിട്ടു. സോഷ്യൽ മീഡിയയിലെ മെസഞ്ചർ ആപ്ളിക്കേഷനുകൾ സുരക്ഷിതമായി ഉപയോഗിക്കണമെന്നും സൈന്യം വീഡിയോയിലൂടെ നിർദ്ദേശിക്കുന്നുണ്ട്. നിയന്ത്രണ രേഖയിൽ വിന്യസിക്കപ്പെട്ടിട്ടുള്ള സൈനികർ വാട്സ് ആപ്പ് അടക്കമുള്ളവ ഉപയോഗിക്കുന്പോൾ സൂക്ഷിക്കണമെന്ന് നാല് മാസം മുന്പ് സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.ഡിജിറ്റൽ ലോകത്തെ ചൂഴ്ന്നെടുക്കാൻ തന്ത്രങ്ങളുമായി ചൈനീസ് ഹാക്കർമാർ രംഗത്തുണ്ട്. നിങ്ങളുടെ പേഴ്സണൽ കംപ്യൂട്ടറുകളിലേക്ക് കടന്നു കയറാനുള്ള ഹാക്കർമാരുടെ ഏറ്റവും പുതിയ ആയുധമാണ് വാട്സ് ആപ്പ്. +86 എന്ന തുടങ്ങുന്ന ചൈനയിലെ ഫോൺ നന്പറുകൾ വഴി ഉപയോക്താക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് കയറി വിവരങ്ങൾ ചോർത്തുകയാണ് ഹാക്കർമാരുടെ രീതിയെന്നും അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പബ്ളിക് ഇന്റർഫേസ് പറയുന്നു.+86ൽ തുടങ്ങുന്ന നന്പർ നിങ്ങൾ അംഗങ്ങളായിട്ടുള്ള വാട്സ് ഗ്രൂപ്പുകളിൽ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും എ.ഡി.ജി.പി.ഐ നിർദ്ദേശിച്ചു. ഇനി അങ്ങനെ ഹാക്കിംഗ് നടന്നുവെന്ന് മനസിലായാൽ സിം കാർഡ് പൂർണമായി നശിപ്പിക്കണമെന്നും വീഡിയോയിൽ നിർദ്ദേശിക്കുന്നു.