മേം ഭീ ചൗക്കീദാര്‍ പ്രചാരണത്തെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി

citinews-rahul

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭീ ചൗക്കീദാര്‍ പ്രചാരണത്തെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പിടിക്കപ്പെട്ടപ്പോള്‍ മോദി രാജ്യത്തെ മുഴുവന്‍ ചൗക്കീദാര്‍മാര്‍ ആക്കിയെന്നാണ് രാഹുലിന്റെ പരിഹാസം. വടക്കന്‍ കര്‍ണാടകയിലെ കലബുറഗിയില്‍ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു.ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഹുലിന്റെ വാക്കുകള്‍ മോദിയ്ക്ക് അനുകൂലമാക്കാനുള്ള തന്ത്രത്തിലാണ് ബിജെപി. ബിജെപി പ്രവര്‍ത്തകരെല്ലാം ചൗക്കിദാര്‍ എന്ന വാക്കുകള്‍ ചേര്‍ത്താണ് പേരു മാറ്റിയിരിക്കുന്നത്.പ്രധാനമന്ത്രിയായിട്ടല്ല തന്നെ ചൗക്കിദാര്‍ ആയി കാണണമെന്നാണ് മോദി ജനങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം രാജ്യത്തെ മുഴുവന്‍ കാവല്‍ക്കാരാക്കി മാറ്റി. അദ്ദേഹം ആരുടെയാണ് കാവല്‍ക്കാരനായത്. ? അനില്‍ അംബാനിയേയും മെഹുല്‍ ചോക്‌സിയേയും നിരവ് മോദിയേയും പോലുള്ളവരെയാണ് മോദി കാവല്‍ക്കാരനായി സംരക്ഷിച്ചത്. രാഹുല്‍ ആരോപിച്ചു. ഭരണഘടന തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.