Thursday, April 25, 2024
HomeKeralaപത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.19.03.2020

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.19.03.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(19) ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.
ഇന്നത്തെ(19) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആരെയും കണ്ടെത്തിയിട്ടില്ല.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ആറു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ആകെ 15 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് (19) പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ ആറു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 50 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ 366 പ്രൈമറി കോണ്‍ടാക്ടുകളും, 445 സെക്കന്‍ഡറി കോണ്‍ടാക്ടുകളും ഉള്‍പ്പെടെ 811 പേര്‍ നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ 2904 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 3715 പേര്‍ നിരീക്ഷണത്തിലാണ്.
സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ന്(19) ജില്ലയില്‍ നിന്നും 27 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 155 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം നാലു നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(19)വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 72 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 44 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 9270 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്‌ക്രീന്‍ ചെയ്തു. കഴിഞ്ഞ ബുളളറ്റിനുശേഷം 160 അയ്യപ്പഭക്തന്മാരെ പരിശോധിച്ചു. ഇന്ന് (19) പരിശോധിച്ചവരില്‍ ആര്‍ക്കും പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 96 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന്(19) കോളുകള്‍ ഒന്നും ലഭിച്ചില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 46 കോളുകള്‍ ലഭിച്ചു.
വിദേശത്തുനിന്നും തിരിച്ചെത്തിയ 1187 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 177 പേരെ ഇന്ന്(19) നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ 728 യാത്രക്കാരെയും, ബസ് സ്റ്റേഷനുകളില്‍ 9000 യാത്രക്കാരെയും ഉള്‍പ്പെടെ ആകെ 9728 പേരെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ 1028 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 16 പേരെ നിര്‍ബന്ധിത ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 7278 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
മറ്റ് രാജ്യങ്ങളില്‍ നിന്നുംവന്ന അഞ്ചു പേരെ സ്‌ക്രീന്‍ ചെയ്തു. മൂന്നു പേരെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, രണ്ടു പേരെ അടൂര്‍ ബസ് സ്റ്റേഷനിലുമാണ് സ്‌ക്രീന്‍ ചെയ്തത്. ഇവരെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
17 ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളിലായി നടത്തിയ പരിശീലന പരിപാടിയില്‍ ആകെ 40 ഡോക്ടര്‍മാര്‍, 82 നഴ്‌സുമാര്‍, 244 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 366 പേര്‍ക്ക് പരിശീലനം നല്‍കി.
ജില്ലയില്‍ ആകെയുളള 920 വാര്‍ഡുകളില്‍ 907 എണ്ണത്തില്‍ വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതികള്‍ ചേര്‍ന്നു. 1820 വോളന്റിയര്‍മാര്‍ ഇന്ന്(19) ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു. ആകെ 434 വീടുകള്‍ സന്ദര്‍ശിച്ചു.
ജില്ലയില്‍ രണ്ടു കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു.
1679 അതിഥി തൊഴിലാളികളെ സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.
തിരുവല്ല ബീലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 700 ‘താങ്ക് യു’ കാര്‍ഡുകള്‍ നല്‍കി.
ക്വാറന്റൈനില്‍ കഴിയേണ്ട ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന് മാത്രമായി 9188297118, 9188294118 എന്നീ രണ്ട് ഫോണ്‍ നമ്പരുകള്‍ നിജപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments