അടിക്ക് തിരിച്ചടി; ടീച്ചറിന്റെയും വിദ്യാര്‍ഥിനിയുടെയും തമ്മില്‍ത്തല്ല്

ടീച്ചറും വിദ്യാര്‍ഥിനിയും തമ്മില്‍ത്തല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ചൈനയിലെ ക്ലാസ് റൂമില്‍ നടന്ന നാടകീയ മൂഹൂര്‍ത്തങ്ങളാണ് വീഡിയോവില്‍.

മോശം പെരുമാറ്റത്തെച്ചൊല്ലി ശകാരിക്കുന്ന ടീച്ചര്‍ തന്നെ വെറുതെ വിടില്ലെന്ന കണ്ട വിദ്യാര്‍ഥിനി പ്രകോപിതയായി. കവിള്‍ ചൂണ്ടിക്കാണിച്ച് അടിക്കാന്‍ ടീച്ചറോട് അടിക്കാന്‍ പറയുന്നതും കാണാം. അതോടെ പ്രകോപിതയായ ടീച്ചര്‍ വിദ്യാര്‍ഥിനിയുടെ കവിളത്തടിച്ചു. ഒട്ടും അമാന്തിക്കാതെ വിദ്യാര്‍ഥിനിയും ടീച്ചറെ തിരിച്ചടിച്ചു. പിന്നെ അവിടെ നടന്നത് നല്ല അസ്സല്‍ തമ്മില്‍ത്തല്ല്.

രംഗം പിടിവിട്ട് പോകുന്നുവെന്നായതോടെ ടീച്ചറെയും സഹപാഠിനിയെയും വേര്‍പിരിക്കാന്‍ മറ്റു വിദ്യാര്‍ഥികളെത്തുന്നതും വീഡിയോവില്‍ കാണാം.

സംഭവം വൈറലായതോടെ ടീച്ചറെയും വിദ്യാര്‍ഥിനിയെയും അനുകൂലിച്ചും പ്രതികൂലിച്ചും വായനക്കാര്‍ രംഗത്തെത്തി. വിദ്യാര്‍ഥിനി ചെയ്തത് അപമര്യാദപരമാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ ടീച്ചറെ വിമര്‍ശിക്കാനും ചിലര്‍ തയാറായി. ടീച്ചറുടെ നടപടി ശരിയായില്ലെന്നും ടീച്ചറാണ് അവിടെ സംയമനം പാലിക്കേണ്ടിയിരുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ആഘോഷിച്ച വീഡിയോ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നു. ടീച്ചറുടെയും വിദ്യാര്‍ഥിനിയുടെയും തമ്മില്‍ത്തല്ല് കാണിക്കുന്ന വീഡിയോ സഹിതം എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.