കൂറ്റൻ തേക്ക് മരം കാറ്റിൽ വീണു;രാജു ഏബ്രഹാം എംഎല്‍എയും കുടുംബവും രക്ഷപെട്ടു

raju mla

കനത്ത കാറ്റിലും മഴയിലും വീടിന് സമീപം നിന്ന കൂറ്റന്‍ തേക്ക് മരം കടപുഴകി വീണപ്പോള്‍ എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാജു ഏബ്രഹാം എംഎല്‍എയും കുടുംബവുമാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വീശിയടിച്ച കാറ്റിലാണ് എംഎല്‍എയുടെ അങ്ങാടി കണ്ടനാട്ടു വീടിനടുത്തു നിന്നിരുന്ന തേക്കുമരം കടപുഴകി വീണത്. വൈകീട്ട് മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. ഇതോടെ പെരുനാട്ടിലേക്ക് പോകാനിറങ്ങിയ എംഎല്‍എ യാത്ര നീട്ടിവച്ച്‌ മഴ ശമിക്കുന്നതു കാത്തിരുന്നു. വടക്കു ഭാഗത്ത് നിന്നു പടിഞ്ഞാറേക്ക് അടിച്ച കാറ്റിലാണ് 45 വര്‍ഷം പഴക്കമുള്ള 50 ഇഞ്ചോളം വണ്ണമുള്ള തേക്കുമരം വീണത്. തേക്കുമരം ഇടതുഭാ?ഗത്തേക്കാണ് മറിഞ്ഞുവീണത്. അതേസമയം വലതുവശത്തേക്കാണ് വീണിരുന്നെങ്കില്‍ എംഎല്‍എയുടെ വീടു തകര്‍