ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ്

mumbai indiand

തുടര്‍ച്ചയായ നാലാം ജയം തേടി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ്. 40 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് പാണ്ട്യ സഹോദരന്മാരുടെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍128 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.ഡല്‍ഹിക്ക് വേണ്ടി ഓപ്പണര്‍മാരായ പ്രിത്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 20 റണ്‍സ് എടുത്ത പ്രിത്വി ഷായും 35 റണ്‍സ് എടുത്ത ശിഖര്‍ ധവാനും പുറത്തായതോടെ പിന്നീട് ആര്‍ക്കും ഡല്‍ഹി നിരയില്‍ തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ അക്‌സര്‍ പട്ടേല്‍ റണ്‍സ് നേടാന്‍ ശ്രമിച്ചെങ്കിലും മുംബൈയുടെ വിജയം തടയാനായില്ല. പട്ടേല്‍ 23 പന്തില്‍ നിന്ന് 26 റണ്‍സാണ് എടുത്തത് .മുംബൈക്ക് വേണ്ടി ചാഹര്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തപ്പോള്‍ ബുംറ രണ്ടു വിക്കറ്റും വീഴ്ത്തി.നേരത്തെ ആദ്യ ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് ശര്‍മ്മ 30 റണ്‍സും ഡി കോക്ക്‌ 35 റണ്‍സും ഹര്‍ദിക് പാണ്ട്യ 32 റണ്‍സും എടുത്തപ്പോള്‍ 37 റണ്‍സ് എടുത്ത ക്രൂണാല്‍ പാണ്ട്യ പുറത്താവാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്‌ വേണ്ടി റബാഡ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് ഓവര്‍ എറിഞ്ഞ അക്‌സര്‍ പട്ടേല്‍ 4 ഓവറില്‍ വെറും 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്.