രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സരിതാ എസ് നായര്‍ നാമനിര്‍ദേശ പത്രിക നല്‍കി

saritha

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സരിതാ എസ് നായര്‍ നാമനിര്‍ദേശ പത്രിക നല്‍കി. കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് സരിത നേരത്തെ പറഞ്ഞിരുന്നു.എറണാകുളത്തും, വയനാട്ടിലും മത്സരിക്കുവാന്‍ നേരത്തെ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും പത്രിക തള്ളപ്പെട്ടു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിതയുടെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രികകള്‍ തള്ളിയത്. ഇതിന് പിന്നാലെയാണ് അമേഠിയിലേക്ക് മത്സരിക്കുവാന്‍ സരിത നാമനിര്‍ദേശപത്രിക നല്‍കിയത്.
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ജയിച്ച്‌ ലോക്‌സഭയിലേക്ക് പോകുവാനല്ലെന്നും, ഇത്രയും വലിയ പാര്‍ട്ടി സംവിധാനത്തോടെ ജയിക്കാന്‍ തനിക്കാവില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ രാഹുലിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് താന്‍ മത്സരിക്കുന്നത് എന്നും സരിത പറഞ്ഞിരുന്നു.