തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനികാന്ത്

rajaneekanth

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്ത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോള്‍ വന്നാലും താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു.മെയ് 23ന് ശേഷം സുപ്രധാനമായ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുമോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം മെയ് 23ന് വ്യക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.