Saturday, April 20, 2024
HomeInternationalമാതൃകാപരമായ പ്രവർത്തനങ്ങളുമായി മാപ്പ് ഹെൽപ്പ് ലൈൻ ടീം ജനഹൃദയങ്ങളിലേക്ക് .

മാതൃകാപരമായ പ്രവർത്തനങ്ങളുമായി മാപ്പ് ഹെൽപ്പ് ലൈൻ ടീം ജനഹൃദയങ്ങളിലേക്ക് .

ഹെൽപ്പ് ലൈൻ എന്നത് കേവലം വാർത്തകളിൽ ഇടം നേടാൻ മാത്രമുള്ളതല്ല, അത്  പ്രവർത്തനങ്ങളിലൂടെ പ്രാവർത്തികമാക്കുവാനുള്ളതാണ് എന്ന്  തെളിയിച്ചുകൊണ്ട് മാപ്പ് ആരംഭിച്ച കോവിഡ് -19 മാപ്പ് ഹെൽപ്പ് ലൈൻ ടീം അതിന്റെ പ്രവർത്തനങ്ങൾ വിപുലമായി ആരംഭിച്ചു കഴിഞ്ഞു. ഫിലാഡൽഫിയയിലെ വിവിധയിടങ്ങളിൽ  ആവശ്യമായ സാനിറ്ററൈസർ , മാസ്ക്ക് എന്നിവ  എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു കർമ്മ പദ്ധതികളുടെ തുടക്കമിട്ടത്.

ഫിലാഡൽഫിയാ ഫയർ ഡിപ്പാർട്ട്മെന്റ്, 7th ഡിസ്ട്രിക്റ്റ് പോലീസ് സ്റ്റേഷൻ, ഫിലഡൽഫിയാ കറക്ഷണൽ ഓഫീസ്, സെന്റ്. ജോൺ ന്യൂമാൻ നേഴ്‌സിംഗ് ഹോം, ഓക്ക്‌വുഡ് ഹെൽത്ത്കെയർ, ഡീയർ മെഡോസ് നേഴ്‌സിംഗ് ആൻഡ് റീഹാബ്, പോൾസ് റൺ നേഴ്‌സിംഗ്  ഹോം, ജെ. കെ. ഓട്ടോ കെയർ, ബക്കിങ്ഹാം വാലി റീഹാബ്  എന്നീ വിവിധ സ്ഥലങ്ങളിൽ മാപ്പ് പ്രവർത്തകർ ആവശ്യമായ സാനിറ്ററൈസറുകൾ എത്തിച്ചു കൊടുത്തു.  

കോവിഡ് എന്ന മഹാവ്യാധിയിയുടെ കരാളഹസ്തങ്ങളിൽ  അകപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹം ഉൾപ്പെടുന്ന ഫിലാഡൽഫിയാ നിവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനായി മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറാർ ശ്രീജിത്ത്  കോമാത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മാപ്പ് ഹെൽപ്പ് ലൈൻ ടീം.

ഈ അടിയന്തിര സാഹചര്യത്തിൽ അർഹതപ്പെട്ടവർക്ക്  നമ്മളാൽ കഴിയുന്ന സഹായമെത്തിക്കുക എന്നത് മലയാളി സമൂഹത്തിന്റെ കൂട്ടായ്‌മയുടെ ഉത്തരവാദിത്വമാണ്‌ എന്ന യാഥാർത്യം  മനസ്സിലാക്കി മാപ്പ് നിരവധി കർമ്മപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഷെൽട്ടറുകളിലും മറ്റും കഴിയുന്ന നിരവധി സാധുജനങ്ങൾക്ക് ആഹാരംപോലും കൃത്യമായി 
ലഭിക്കുന്നില്ല എന്ന സത്യം  മനസ്സിലാക്കി അവർക്ക് ആവശ്യമായ ടിൻ  – പായ്ക്കറ്റ്‌ ഫുഡ്ഡുകൾ സുരക്ഷിതമായി എത്തിച്ചുകൊടുക്കുവാനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം  തുടങ്ങിക്കഴിഞ്ഞു. 
ഫിലഡൽഫിയാ മലയാളീ സമൂഹത്തിലെ ആവശ്യങ്ങൾക്കനുസരിച്ച്,  മെഡിക്കൽ ടീം,  ഫുഡ്  ടീം, കൗൺസിലിംഗ് & സ്പിരിച്വൽ ടീം എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് കോവിഡിൽനിന്നും പരമാവധി സംരക്ഷണവും സഹായവും  നൽകുക എന്നതാണ് ഹെൽപ്പ്ലൈൻ ടീമിന്റെ ലക്‌ഷ്യം എന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി.  ഇതിനോടകം കൂടുതൽ മാസ്ക്കിനും, സാനിറ്ററൈസിനും ഓർഡർ കൊടുത്തുകഴിഞ്ഞതായും,   ഈ നന്മപ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ വാഗ്‌ദാനം ചെയ്യുകയും കൊടുക്കുകയും ചെയ്ത   സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായും ശാലുവും, ബിനുവും ശ്രീജിത്തും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203  482 9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267 235 4345 ,  ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 636 542 2071,  തോമസ് ചാണ്ടി (വൈസ്  പ്രസിഡന്റ് ): 201 446 5027,   രാജു ശങ്കരത്തിൽ (പി. ആർ. ഓ): 215  681  9852  .

വാർത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ .

RELATED ARTICLES
- Advertisment -

Most Popular

Recent Comments