Thursday, March 28, 2024
HomeNationalഇന്ത്യ ആര് ഭരിക്കും? എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി

ഇന്ത്യ ആര് ഭരിക്കും? എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയതിനു പിന്നാലെ രാജ്യം ഉറ്റു നോക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. എന്‍ഡിഎയ്ക്ക് മുന്‍‌തൂക്കം നല്‍കുമെന്നും, മോഡി അധികാരത്തില്‍ വരുമെന്ന് വ്യക്തമാക്കുന്ന നാല് സര്‍വ്വേകളാണ് പുറത്തു വന്നത്. ടൈംസ് നൗ പുറത്തു വിട്ട് സര്‍വേയില്‍ എന്‍ഡിഎ 306 സീറ്റുകള്‍ നേടുമ്ബോള്‍ യുപിഎ 132 സീറ്റുകളും മറ്റു കക്ഷികള്‍ 104 സീറ്റുകള്‍ നേടുമെന്നു ഫലം ചൂണ്ടിക്കാട്ടുന്നു.രാഷ്ട്രീയ സാഹചര്യം, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണവിഷയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി സാംപിളുകള്‍ ശേഖരിച്ച്‌ നടക്കുന്ന പ്രീ പോള്‍ സര്‍വ്വെകളേക്കാള്‍ എക്സിറ്റ് പോളുകള്‍ക്ക് കൃത്യത ഉണ്ടാകാറുണ്ട്.‌സമ്മദിദായര്‍ വോട്ട് രേഖപ്പെടുത്തിയ ഉടന്‍ ‘നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്തു’ എന്ന് ആരാഞ്ഞു കൊണ്ട് നടത്തുന്ന, വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പാണ് ഇലക്ഷന്‍ എക്സിറ്റ് പോള്‍. ഏതു പാര്‍ട്ടിക്കാണ് ഈ തിരഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്ന് ഒരു പരിധിവരെ ഇതിലൂടെ അറിയാന്‍ സാധിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments