കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത; ടുഡേ ചാണക്യയുടെ സര്‍വ്വേ

bjp

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് തുടങ്ങി. ന്യൂസ് 24 ചാനലും ടുഡേ ചാണക്യയും ചേര്‍ന്ന് പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം. 306 സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരും. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ മുന്നണി 132 സീറ്റുകള്‍ വരെ നേടും. മറ്റുള്ള പാര്‍ട്ടികള്‍ 127 സീറ്റുകള്‍ വരെ നേടുമെന്നും ചാനല്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ യുഡിഎഫ് 15-16 വരെ സീറ്റുകള്‍ നേടുമെന്ന് ടുഡേ ചാണക്യ പ്രവചിക്കുന്നു. എല്‍ഡിഎഫിന് പരമാവധി നാല് സീറ്റുകള്‍ വരെ ലഭിക്കും. പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ബിജെപിക്ക് ലഭിക്കാമെന്ന് പ്രവചിക്കുക വഴി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നും ടുഡേ ചാണക്യയുടെ സര്‍വ്വേ പറയുന്നു.