ഈ​ജി​പ്റ്റി​ല്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 17 വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് പ​രി​ക്ക്

egypt blast

ഈ​ജി​പ്റ്റി​ല്‍ ഗി​സ പി​ര​മി​ഡു​ക​ള്‍​ക്ക് സ​മീ​പ​മു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 17 വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് പ​രി​ക്ക്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്ന സ്ഫോ​ട​നം. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദേ​ശി​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഗി​സ പി​ര​മി​ഡി​നു സ​മീ​പ​മു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ മൂ​ന്ന് വി​യ​റ്റ്നാം സ്വ​ദേ​ശി​ക​ളും ഒ​രു ഈ​ജി​പ്ഷ്യ​ന്‍ ടൂ​ര്‍ ഗൈ​ഡും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.