വളരെ പ്രത്യേകതയുള്ള എന്തോ ഒന്ന് ഹിമാലയത്തിനുണ്ട്-നരേന്ദ്ര മോദി

modi

കേദാര്‍നാഥിലെ സന്ദര്‍ശനത്തിന് ശേഷം ഹിമാലയയാത്രയിലെ അനുഭവങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജകീയം ഒപ്പം ഗംഭീരം. പ്രശാന്തവും ആത്മീയവും വളരെ പ്രത്യേകതയുള്ള എന്തോ ഒന്ന് ഹിമാലയത്തിനുണ്ട്. പര്‍വതങ്ങളിലേക്കുള്ള മടക്കം എല്ലായ്‌പ്പോഴും വിനയാന്വിതമാക്കുന്ന അനുഭവമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തു. ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ്- ബദരീനാഥ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.