മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പുലര്‍ത്തണം

k2 b12

അറ്റകുറ്റപ്പണികള്‍ക്കായി മേയ് 20 മുതല്‍ 23 വരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തി  ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കി.  ജലനിരപ്പ് 50 സെന്റീമീറ്റര്‍ വരെ ഉയരുന്നതിനുള്ള സാധ്യത ഉള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാര്‍, വടശേരിക്കര, റാന്നി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.