യുവതിയെ നടുറോഡില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. വെട്ടേറ്റ കോതമംഗലം സ്വദേശിനിയായ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ റെനൈമെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറോടെയാണ് സംഭവം.സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും കോതമംഗലം സ്വദേശിയാണ്.
കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയെന്ന യുവതിയുടെ നേര്‍ക്കാണ് ആക്രമണം. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നയാളാണ് യുവാവെന്ന് പൊലീസ് അറിയിച്ചു. ആക്രമിച്ചശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പെയിന്റ് പണിക്ക് പുട്ടിയടിക്കാന്‍ ഉപയോഗിക്കുന്ന തകര കത്തി ഉപയോഗിച്ചാണ് കഴുത്തിന് വെട്ടിയത്. പ്രണയ നൈരാശ്യമാണ് കാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടങ്ങി.
യുവതിയെ നടുറോഡില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം
RELATED ARTICLES