ഗ്രീന്‍ലാന്‍ഡ് ദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി തിരകള്‍ ആഞ്ഞടിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ല്ലാന്റിലെ വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ന്യുഗാഷിയയില്‍നിന്നും 28 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ഗ്രീന്‍ലാന്‍ഡ് ദ്വീപില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നാലു പേരെ കാണാതാവുകയും 11 വീടുകള്‍ തകരുകയും ചെയ്തു.
വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ന്യുഗാഷിയയില്‍നിന്നും 28 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു. ആഗോളതാപനത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും ആദ്യം അനുഭവപ്പെടുന്ന ഗ്രീന്‍ലാന്‍ഡിലെ സുനാമിയും ഭൂകമ്പവും ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.