Friday, December 13, 2024
HomeKeralaസ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തുന്ന ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റാക്കി

സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തുന്ന ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റാക്കി

രണ്ടു മാസത്തെ അ​വ​ധി​ക്ക് ശേഷം സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തുന്ന ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റായി നിയമിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ.​എം.​ജി. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെയാണ് ജേ​ക്ക​ബ് തോ​മ​സ് അവധിയിൽ പ്രവേശിച്ചത്. ഐ.​എം.​ജി ഡ​യ​റ​ക്ട​റായിരുന്ന ടി.​പി. സെ​ൻ​കു​മാ​ർ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാണ് ഡി.ജി.പിയായി ചുമതലയേറ്റത്.

ജൂ​ൺ 30ന് ​ടി.​പി. സെ​ൻ​കു​മാ​ർ വി​ര​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഡി.​ജി.​പി​യാ​യി ജേ​ക്ക​ബ് തോ​മ​സ് മാ​റും. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി‍​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​തി​ർ​ന്ന ഡി.​ജി.​പി​യെ​യാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഡി.​ജി.​പി സ്ഥാ​ന​ത്തേ​ക്ക് ജേ​ക്ക​ബ് തോ​മ​സി​നെ കൊ​ണ്ടു​ വ​രു​ന്ന​തി​നോ​ട് സി.​പി.​എ​മ്മി​നും സി.​പി.​ഐ​ക്കും താ​ൽ​പ​ര്യ​മി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജേ​ക്ക​ബ് തോ​മ​സി​നോ​ട് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി​യെ മ​റി​ക​ട​ന്ന് എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​ത് ക​ണ്ട​റി​യ​ണം.

ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വീ​ണ്ടും പൊ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. ഒ​രു​പ​ക്ഷേ പാ​ർ​ട്ടി​യു​ടെ താ​ൽ​പ​ര്യം ക​ണ്ട​റി​ഞ്ഞ് ബെ​ഹ്റ​യെ പൊ​ലീ​സ് ത​ല​പ്പ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കി​ൽ സെ​ൻ​കു​മാ​റി​​​െൻറ വ​ഴി​യേ ജേ​ക്ക​ബ് തോ​മ​സി​നും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments