Tuesday, April 16, 2024
HomeNationalഅരവിന്ദ് കേജരിവാളും കൂട്ടരും നടത്തി വന്ന സമരം അവസാനിപ്പിച്ചു

അരവിന്ദ് കേജരിവാളും കൂട്ടരും നടത്തി വന്ന സമരം അവസാനിപ്പിച്ചു

മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കൂട്ടരും നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഐ.എസ്.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ ലെഫ്. ഗവര്‍ണര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് കേജരിവാള്‍ സമരം അവസാനിപ്പിച്ചത്. സമരം തുടങ്ങി ഒൻപതു ദിവസത്തിന് ശേഷമാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുന്നത്. സെക്രട്ടറിയേറ്റിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് കേജരിവാളിന് അ‍യച്ച കത്തില്‍ ലെഫ്. ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സംഭാഷണം നടത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഐ.എ.എസ്​ ഉദ്യോഗസ്​ഥര്‍ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്ന് ആവശ്യ​െപ്പട്ടാണ് മുഖ്യമന്ത്രി​ കേജരിവാളും മ​ന്ത്രി​മാ​രും ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ്​ സമരം ആരംഭിച്ചത്. തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നിരാഹാര സമരവും തുടങ്ങി. അതിനിടെ, ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ വ​സ​തി​യി​ല്‍ ധ​ര്‍​ണ ന​ട​ത്തുന്നതിനെ ഡല്‍ഹി ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായാല്‍ സമരം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. നിരവധി യോഗങ്ങള്‍ വിളിച്ച്‌ ചേര്‍ത്തിട്ടും ഉദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണം തെറ്റാണെന്നും എ.എ.പി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ആരും സമരം ചെയ്യുന്നില്ലെന്ന് നിലപാടാണ് െഎ.എ.എസ്​ അസോസിയേഷന്‍ അറിയിച്ചത്. നാ​ലു മാ​സ​മാ​യി സ​ര്‍​ക്കാ​റു​മാ​യി നി​സ്സ​ഹ​ക​ര​ണം തു​ട​രു​ന്ന ​​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക, സ​മ​രം തു​ട​രു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, വീ​ട്ടു​പ​ടി​ക്ക​ല്‍ റേ​ഷ​ന്‍ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ അ​നു​വാ​ദം ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് കേജരിവാള്‍​ ഉ​ന്ന​യി​ച്ച​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments