വാഷിങ്ടൻ ഡിസി ∙ എത്യോപയിലെ യുഎസ് അംബാസഡറായി ഇന്ത്യൻ അമേരിക്കൻ ഡിപ്ലോമറ്റ് ഗീതാ പാസിയെ ട്രംപ് നാമനിർദേശം ചെയ്തു. ഇതു സംബന്ധിച്ച പ്രഖ്യാപനം ജൂൺ 15 നാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ആഫ്രിക്കൻ അഫയേഴ്സ് പ്രിൻസിപ്പൾ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന സീനിയർ ഫോറിൻ സർവീസ് അംഗമായ ഗീത.യുഎസ് അംബാസിഡറായും ഇവർ നേരത്തെ പ്രവർത്തിച്ചിരുന്നു. ഡൽഹിയിലെ യുഎ എംബസിയിൽ പൊളിറ്റിക്കൽ ഓഫീസർ, പാക്കിസ്ഥാൻ, അഫ്ഗാനിസ്്ഥാൻ, ബംഗ്ലാദേശ് ഡസ്ക്ക് ഓഫീസർ തുടങ്ങിയ നിരവധി തസ്തികകളിൽ ഗീതാ പ്രവർത്തിച്ചിട്ടുണ്ട്. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ന്യുയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ഗീതയ്ക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഫെർഫോമൻസ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച്, ജെർമൻ, ഹിന്ദി, റൊമേനിയൻ, റഷ്യൻ തുടങ്ങിയ ഭാഷകളും ഗീത അനായാസമായി കൈകാര്യം ചെയ്യും.ന്യുയോർക്കിലാണ് ഗീത ജനിച്ചു വളർന്നത്. ഫോറിൻ സർവീസിൽ ചേരുന്നതിനു മുമ്പ് ന്യുയോർക്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫിനാൻഷ്യൽ മാർക്കറ്റ് റിസേർച്ചറായിരുന്നു.
എത്യോപ്യയിലെ യുഎസ് അംബാസഡറായി ഗീതാ പാസിയെ ട്രംപ് നോമിനേറ്റ് ചെയ്തു
RELATED ARTICLES