അമ്പത്തിയേഴാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ കേരളം ചാമ്പ്യൻമാർ. 11 സ്വർണവും എട്ട് വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 22 മെഡലുകളുമായാണ് കേരളം ചാമ്പ്യൻമാരായത്. കേരളം 159 പോയിന്റുകൾ സ്വന്തമാക്കി ബഹുദൂരം മുന്നിലാണ് ഫിനീഷ് ചെയ്തത്.
രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാട് 110പോയിന്റ് സ്വന്തമാക്കി. ഇന്ന് മാത്രം കേരളം നാല് സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലുവമാണ് കൊയ്തെടുത്തത്. ഇന്നലെ മുന്നിലുണ്ടായിരുന്ന ഹരിയാനയെ പിന്തള്ളിയാണ് തമിഴ്നാട് രണ്ടാം സ്ഥാനത്ത് എത്തിയത്.