ദിലീപിന്റെ അറസ്റ്റ്‌ ; ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നാടകമെന്ന് പി സി ജോർജ്

സംസ്ഥാനം നേരിടുന്ന വിലക്കയറ്റം അടക്കമുള്ള പ്രധാന പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നാടകമാണ് ദിലീപിന്റെ അറസ്റ്റിന് പിന്നിലെന്ന് പി സി ജോര്‍ജ് എംഎല്‍എ. നടിക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ ദിലീപ് കുറ്റക്കാരനെന്നു വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ സിനിമാതാരവും എംഎല്‍എയുമായ മുകേഷിനും പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുഴുവന്‍ സിനിമാതാരങ്ങളുടെയും സ്വത്ത് അന്വേഷിക്കണമെന്നും മാധ്യമങ്ങള്‍ നടനും നടിക്കും പുറകെ പോവാതെ ജനകീയവിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി കേരള ജനപക്ഷം ശനിയാഴ്ച 140 നിയോജകമണ്ഡലങ്ങളിലും ജനശ്രദ്ധാ സായാഹ്‌നം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.