നിരാശജനകമായ പ്രകടനം കാഴ്ചവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍

tendulkar son

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ അരങ്ങേറ്റ മത്സരത്തില്‍ നിരാശജനകമായ പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കയ്ക്കെതിരായ അണ്ടര്‍ 19 ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ പൂജ്യനായി മടങ്ങുകയായിരുന്നു. ഒന്‍പതാമനായി ഇറങ്ങിയ അര്‍ജുന്‍ 10 പന്തുകള്‍ നേരിട്ട ശേഷം സ്ലിപ്പില്‍ ക്യാച്ച്‌ നല്‍കി. മടങ്ങാനായിരുന്നു അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ വിധി.ലങ്കന്‍ താരം ദുല്‍ഷന്റെ പന്തില്‍ സൂര്യ ബന്ദ്ര പിടിച്ചാണ് അര്‍ജുന്‍ പുറത്തായത്. ഇതോടെ ഓള്‍ റൗണ്ടറെന്ന നിലയില്‍ പേരെടുത്ത താരത്തിന് അരങ്ങേറ്റം നിരാശനകമായി.നേരത്തെ ലങ്ക ബാറ്റ് ചെയ്തപ്പോള്‍ അര്‍ജുന്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് സ്വന്തമാക്കി അര്‍ജുന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. ഓപ്പണറായ കാമില്‍ മിഷാരയെ എല്‍ബിഡബ്ല്യൂവില്‍ കുരുക്കിയാണ് അര്‍ജുന്‍ തന്റെ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്.അതെസമയം ലങ്ക ആദ്യ മത്സരത്തില്‍ 244 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 589 റണ്‍സ് സ്വന്തമാക്കി. ഇന്ത്യയ്ക്കായി ടൈഡ് (113), ബഡോണി (185) എന്നിവര്‍ സെഞ്ച്വറി നേടി.