പത്തനംതിട്ടയിലും കോട്ടയത്തും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

school

കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്​ച കലക്​ടര്‍ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്​ചത്തെ അവധിക്ക് പകരം ഈ ടേമില്‍ മറ്റൊരു ദിവസം പ്രവൃത്തിദിവസമായിരിക്കും. തീയതി പിന്നീട് അറിയിക്കും. അംഗന്‍വാടികളില്‍ നിന്നുള്ള സമീകൃത ആഹാര വിതരണത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഐ.സി.ഡി.എസ് പ്രത്യേകം ശ്രദ്ധിക്കണം.പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്​ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ശനിയാഴ്​ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്ന താലൂക്കിലെ പ്രഫഷനല്‍ കോളജ് ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.കനത്ത മഴയെ തുടര്‍ന്ന്​ ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജ്​ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്കും നാളെയും(വെള്ളിയാഴ്​ച) അവധിയായിരിക്കുമെന്ന്​ ജില്ലാകലക്​ടര്‍ അറിയിച്ചു..ജി സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു കനത്തമഴയെ തുടര്‍ന്ന്​ ​െവള്ളിയാഴ്​ച നിശ്ചയിച്ച എം.ജി സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.