Thursday, April 25, 2024
HomeKeralaപത്തനംതിട്ടയിൽ കനത്ത മഴ ; ജാഗ്രത നിർദേശം

പത്തനംതിട്ടയിൽ കനത്ത മഴ ; ജാഗ്രത നിർദേശം

പത്തനംതിട്ട ജില്ലയില്‍ മഴക്കെടുതി രൂക്ഷം. തിരുവല്ല വള്ളംകുളത്ത് മീന്‍പിടിക്കുന്നതിനിടെ നദിയില്‍ വീണ് ഒരാള്‍ മരിച്ചു. വള്ളംകുളം സ്വദേശി കോശി വര്‍ഗീസാണ് മരിച്ചത്. പന്തളത്ത് ഒരു വീട് പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണിയാര്‍ ഡാമിന്റെ ഷട്ടര്‍ പത്ത് സെന്റീമീറ്റര്‍ തുറന്നു.

ജില്ലയില്‍ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ജൂലൈ 22 വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്ബ ത്രിവേണിയില്‍ രാവിലെ ജലനിരപ്പുയര്‍ന്ന് ഗണപതി കോവിലിന്റെ പടിവരെ വെള്ളമെത്തി. കടകളിലും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഉച്ചയോടെ ജലനിരപ്പ് താഴ്ന്നു.

പ്രളയത്തില്‍ വന്നടിഞ്ഞ മണല്‍ മാറ്റാത്ത സാഹചര്യത്തില്‍ പമ്ബാനദിക്ക് ആഴം കുറഞ്ഞതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. അതിനിടെ, ശബരിമല ഭക്തര്‍ക്ക് ബാരകിക്കേഡുകള്‍ കെട്ടി സ്നാനത്തിനുള്ള സാഹചര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നടപ്പന്തലില്‍ വെള്ളം കേറിയതിനാല്‍ ട്രാക്ടര്‍ പോകുന്ന സര്‍വീസ് റോഡ് വഴിയാണ് ഭക്തരെ കടത്തിവിടുന്നത്.

മഴയിലും കാറ്റിലും മരംവീണാണ് പന്തളം കരയ്ക്കാട് വീട് തകര്‍ന്നത്. കോന്നി തന്നിത്തോട് പ്രദേശങ്ങളിലായി അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മണിയാര്‍ ഡാമിന്റെ ഷട്ടര്‍ പത്ത് സെന്റീമീറ്റര്‍ തുറന്നതിനാല്‍ കക്കാട്, പമ്ബ നദീതീരങ്ങളില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ശബരിഗിരി പദ്ധതിയിലെ പമ്ബ, കക്കി ഡാമുകളില്‍ 24 ശതമാനം ജലം മാത്രമാണുള്ളത്. അതിനിടെ, മഴ കനത്ത സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments