Saturday, April 20, 2024
HomeTop Headlinesവിശ്വാസവോട്ടെടുപ്പ് ഇന്നും നടന്നില്ല; കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു

വിശ്വാസവോട്ടെടുപ്പ് ഇന്നും നടന്നില്ല; കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു

കര്‍ണാടകയില്‍ ഇന്നും വിശ്വാസവോട്ടില്ല. നിയമ സഭ തിങ്കളാഴ്ചവരെ പിരിഞ്ഞു. വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറുമണിക്കുള്ളില്‍ നടത്തണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. രണ്ടാമത്തെ തവണയാണ് വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ സമയം അനുവദിക്കുന്നത്. എന്നാല്‍ രണ്ടാം തവണയും വോട്ടെടുപ്പ് നടന്നില്ല.

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വോട്ടെടുപ്പ് നടത്താമെന്നാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് നിലപാട്. ചര്‍ച്ച തിങ്കളാഴ്ചയേ അവസാനിക്കൂ എന്ന് കുമാരസ്വാമിയും വ്യക്തമാക്കി. കുമാരസ്വാമിയുടെ ആവശ്യത്തെത്തുടര്‍ന്ന് വിശ്വാസവോട്ട് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം സ്പീക്കര്‍ തള്ളികയായിരുന്നു. ഇനിയും എത്ര പേര്‍ക്കാണ് സംസാരിക്കാനുള്ളതെന്നും എത്ര സമയം വേണമെന്നും സ്പീക്കര്‍ ചോദിച്ചിരുന്നു. എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നും എല്ലാ എം.എല്‍.എമാര്‍ക്കും സ്വന്തം മണ്‍ലത്തില്‍ പോയി വരണമെന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി. തിങ്കളാഴ്ചയേ സെഷന്‍ അവസാനിപ്പിക്കാനാവൂ എന്നും കുമാരസ്വാമി പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്. വോട്ടെടുപ്പ് എപ്പോള്‍ നടത്താമെന്ന സ്പീക്കറുടെ ചോദ്യത്തിനാണ് ചൊവ്വാഴ്ച എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചര്‍ച്ച ഇന്ന് തന്നെ തീര്‍ക്കുന്നതാണ് നല്ലതെന്നും വോട്ടെടുപ്പ് ചൊവ്വാഴ്ച വരെ നീട്ടാനാവില്ലെന്നും സ്പീക്കര്‍ പ്രതികരിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments