Thursday, April 25, 2024
HomeSportsധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ പ്രായോഗിക തീരുമാനമെടുക്കണം- ഗംഭീര്‍

ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ പ്രായോഗിക തീരുമാനമെടുക്കണം- ഗംഭീര്‍

ഇന്ത്യന്‍ ടീമിലെത്താന്‍ യുവതാരങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ പ്രായോഗിക തീരുമാനം എടുക്കേണ്ട സമയമാണിതെന്നും മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ പാനല്‍ ഞായറാഴ്ച യോഗം ചേരുന്നുണ്ട്. വികാരങ്ങള്‍ മാറ്റിനിര്‍ത്തേണ്ട സമയമാണിതെന്ന് ഗംഭീര്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടു.

ധോണി ഭാവിയിലേക്ക് നോക്കേണ്ടത് പ്രധാനമാണ്. ധോണി നായകനായിരുന്നപ്പോള്‍ അദ്ദേഹം ഭാവിലേക്ക് നോക്കിയിരുന്നു. മൈതാനം വലുതാണ് എന്നതിനാല്‍ എനിക്കും സചിനും സെവാഗിനും സിബി സീരീസ് കളിക്കാന്‍ കഴിയില്ലെന്ന് ധോണി ആസ്‌ട്രേലിയയില്‍ വെച്ച്‌ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.വൈകാരികതയേക്കാള്‍ പ്രായോഗിക തീരുമാനങ്ങള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കണം.

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി ധോണിയുണ്ടെങ്കിലും ഇന്ത്യന്‍ വിജയങ്ങളുടെ എല്ലാ ക്രെഡിറ്റും ധോണിക്ക് നല്‍കുന്നത് അന്യായമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. സ്ഥിതിവിവരക്കണക്കുകള്‍ നോക്കുകയാണെങ്കില്‍ ധോണി മികച്ച ക്യാപ്റ്റനാണ്. എന്നാല്‍ മറ്റ് ക്യാപ്റ്റന്‍മാര്‍ മോശമാണെന്ന് ഇതിനര്‍ത്ഥമില്ല. സൗരവ് ഗാംഗുലി മികച്ച ക്യാപ്റ്റനായിരുന്നു. ഞങ്ങള്‍ ഗാംഗുലിക്ക് കീഴില്‍ വിദേശത്ത് വിജയിച്ചു. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്ബരയും ആസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്ബരയും ഞങ്ങള്‍ നേടിയിട്ടുണ്ട്. ധോണി നമുക്ക് രണ്ട് ലോകകപ്പുകള്‍ നേടിയിട്ടുണ്ട് എന്നത് ശരിയാണ്, പക്ഷേ വിജയത്തിന് എല്ലാ ക്രെഡിറ്റും ക്യാപ്റ്റന് നല്‍കുന്നത് ശരിയല്ല. അത് ലഭിക്കാത്തപ്പോള്‍ വിമര്‍ശിക്കുന്നതും ശരിയല്ല-ഗംഭീര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments