Thursday, March 28, 2024
HomeKeralaകനത്ത മഴ : ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

കനത്ത മഴ : ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

കേരളത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഈ മാസം നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. ഈ മാസം 22നും 23നും നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 22ന് നടക്കാന്‍ ഇരുന്ന പരീക്ഷ 30നും, 23ന് നടക്കാനിരുന്ന പരീക്ഷ ഓഗസ്റ്റ് 1 ലേക്കുമാണ് മാറ്റിയത്.

വടക്കന്‍ കേരളത്തിലും, തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പലഭാഗങ്ങളിലും നിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചു.

ജൂലൈ 19 ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും ‘റെഡ്’ അലര്‍ട്ട് ആയിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments