Wednesday, September 11, 2024
HomeNationalപരീക്ഷയില്‍ തോറ്റതിന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

പരീക്ഷയില്‍ തോറ്റതിന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദ് നാഗോള്‍ സ്വദേശിനിയായ ഹരികയാണ് ഭര്‍ത്താവ് ഋഷി കുമാര്‍ തീ കൊളുത്തി കൊന്നത്. രണ്ട് വര്‍ഷത്തോളമായി ഋഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എംബിബിഎസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാകുമായിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഋഷി കുമാര്‍ വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഹരികയുടെ അമ്മ പറഞ്ഞു.

എന്നാല്‍ ഹരികയെ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്നുമാണ് ഭര്‍ത്താവിന്റെ ഭര്‍തൃവീട്ടുകാരുടെയും ഭാഷ്യം. ഞായറാഴ്ച ഋഷി കുമാര്‍ തന്നെയാണ് ഹരിക ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തെന്ന് ഹരികയുടെ മാതാപിതാക്കളെ അറിയിച്ചത്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഋഷി കുമാറിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments