3 വയസുവരെ ഹിന്ദുവായിരുന്ന ഡോ. ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്താണ് മതം മാറ്റിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. അത്തരം ചില മരുന്നുകളൊക്കെ ഹോമിയോയില്‍ ഉണ്ടെന്ന് അറിവ് കിട്ടിയെന്നും അതേ കുറിച്ച് അന്വേഷണം വേണമെന്നും ശശികല പറഞ്ഞു. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ശശികല വെളിപെടുത്തിയത്.
നിഷ്കളങ്ക ആയതുകൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയത്. അത്തരം കുട്ടികളുടെ മനസുമാറ്റിക്കാനാണ് ഹോമിയോ മരുന്ന് കൊടുക്കുന്നതെന്നും ശശികല പറഞ്ഞു. കഴിഞ്ഞ ദിവസം ഹാദിയയുടെ മാതാപിതാക്കളെ കണ്ടശേഷമാണ് ശശികല ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഹോമിയോ ശെവദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികളാണ് കൂടുതലായും ഇത്തരംകുരുക്കില്‍ വീഴുന്നതെന്നും അവര്‍ പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കോട്ടയത്തു നടന്ന പരിപാടിക്കു ശേഷമാണ് ശശികല ഹാദിയ മാതാപിതാക്കളുമായി സംസാരിച്ചത്. ഇത്തരം മതമാറ്റകാര്യങ്ങള്‍ ഇനി നടക്കാതിരിക്കാന്‍ ഇതില്‍ എന്തു ചതിയാണ് നടന്നത് എന്നതറിയാനാണ് പോയതെന്നും അപ്പോഴാണ് ഹോമിയോ മരുന്നിന്റെ കാര്യം മനസിലായത്.
ഇവരെ കാണാന്‍ പോകുന്നതിനു മുമ്പായി തന്നോട് ഒരു ഹോമിയോ ഡോക്ടര്‍ ഒരു കാര്യം പറഞ്ഞിരുന്നു. ഹോമിയോയില്‍ ഒരു മരുന്നുണ്ട്. മൈന്‍ഡ് അവരുടേത് അല്ലാത്ത വിധത്തില്‍ മാറ്റാന്‍ ചിലപ്പോഴൊക്കെ ചില രോഗികള്‍ക്കൊക്കെ,അത് കൊടുക്കാറുണ്ട്. അത്തരം മരുന്നാകാം ഇവിടെയും കൊടുത്തത്.
ഹാദിയക്ക് മൂന്നര വര്‍ഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും അതിനു ശേഷമാണ് കുടുങ്ങിയതെന്നും ആ കുട്ടിയുടെ അമ്മ പറഞ്ഞുവെന്നും ശശികല പറഞ്ഞു. മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ഹാദിയയും ഒരു ഹോമിയോപ്പൊതി മരുന്നു കഴിക്കാന്‍ തുടങ്ങിയിരുന്നു.ക്ളാസ്മേറ്റായ കുട്ടിയാണത്രേ മരുന്ന് കൊടുത്തിരുന്നത്. ഒരു ക്ളാസ്മേറ്റിന് എങ്ങിനെയാണ് മരുന്നുപറഞ്ഞുകൊടുക്കാന്‍ പറ്റുന്നത്. ഇതാലോചിച്ചപ്പോള്‍ ആണ് മാജിക്കും മെസ്മറിസും മരുന്നുമൊക്കെ കുടുക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് തനിക്ക് ശശികല അവകാശപ്പെടുന്നു.
ഹിന്ദുമതത്തില്‍ ജീവിച്ച 24 വയസുള്ള ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സ്വര്‍ഗം, നരകം, സ്വര്‍ഗം, നരകം എന്നു പറഞ്ഞിരിക്കുന്നത്. 23 വയസു വരെ സ്വന്തമായി ചിന്തിക്കാനും തീരുമാനിക്കാനും കഴിയുമായിരുന്ന കുട്ടിയാണ് മാസങ്ങള്‍ കൊണ്ടുമാറിയത്. ഇതൊരു മയക്കുമരുന്നില്‍ പെട്ടതുപോലെയാണ്. മരുന്നു കൊടുത്ത് മനസുമാറ്റുന്നു എന്ന കാര്യത്തില്‍ വിദഗ്ധര്‍ അന്വേഷണം നടത്തി തെളിയിക്കണമെന്നും ശശികല പറഞ്ഞു.