സംഭവം നടക്കുന്നത് രാജസ്ഥാനിലെ ജയ്പൂരിലാണ്. പതിനെട്ടു വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനിയെ സ്കൂളിലെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്തു.ക്രൂരമായി രണ്ടുമാസത്തോളം കൂട്ടബലാല്‍സംഗം ചെയ്തു . ഗര്‍ഭിണിയായപ്പോര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഗര്‍ഭചിദ്രവും നടത്തി. തുടര്‍ന്ന് അവശതയിലായ കുട്ടിയെ വീട്ടുകാര്‍ മറ്റൊരാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. 12ാം ക്ളാസ് വിദ്യാര്‍ഥിനിയെ ക്ളാസ് കഴിഞ്ഞും എക്സ്ട്രാ ക്ളാസെന്ന പേരില്‍ പിടിച്ചു നിര്‍ത്തിയാണ് അധ്യാപകര്‍ പീഡിപ്പിച്ചത്.കുട്ടിയെ പീഡിപ്പിച്ച സ്കൂള്‍ ഡയറക്ടര്‍ ജഗ്ദിഷ് യാദവും അധ്യാപകന്‍ ജഗത് സിങ് ഗുജറും ഒളിവിലാണ്. വിദ്യാര്‍ഥിനിക്ക് വയറുവേദന തുടങ്ങിയപ്പോഴാണ് അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സ്കൂള്‍ ഡയറക്ടര്‍ ജഗ്ദിഷ് യാദവ് അമ്മയെ നിര്‍ബന്ധിച്ചു കുട്ടിയുമായി ഷാഹ്പുരയിലെ മറ്റൊരു ക്ളിനിക്കിലെത്തി ഗര്‍ഭചിദ്രം ചെയ്യിക്കുകയായിരുന്നു. ഇക്കാര്യം അമ്മയോട് പറഞ്ഞതുമില്ല. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നുമാണ് അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തിയശേഷം കുട്ടിയുടെ അവസ്ഥ
മോശമായപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് ഗര്‍ഭചിദ്രം നടന്നതായി കുടുംബത്തിനു മനസ്സിലാകുന്നത്.പീഡനവിവരം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപെടുത്തിയതായും പറയുന്നു.