അമ്മയെയും 11 സ്ത്രീകളെയും ബലാത്സംഗം ചെയ്ത മകനെ അമ്മ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. മുംബൈ ഭയന്ദെര്‍ സ്വദേശിനിയായ അമ്മയാണ് 21കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ ക്വട്ടേഷന്‍ നല്‍കി കൊന്നത്. 50,000 രൂപയുടേതായിരുന്നു ക്വട്ടേഷന്‍. ഓഗസ്റ്റ് ഇരുപതിനാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഉള്‍പ്പെടെ മൂന്നുപേരെ മുംബൈ വസായ് പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഉപദ്രവം സഹിക്കാനാവാതെ അമ്മ മൂത്തമകന്‍ സീതാറാമുമായി ചേര്‍ന്നാണ് രാംചരണിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത്. രാംചരണിനെ കൊല്ലാന്‍ പരിചയക്കാരായ കേശവ് മിസ്ത്രി, രാകേഷ് യാദവ് എന്നിവര്‍ക്ക് 50000 രൂപ നല്‍കി. സീതാറാമും കേശവും രാകേഷും ചേര്‍ന്ന് ആഗസ്ത് 20ന് രാംചരണിനെ കാറില്‍ കയറ്റി ജനകിപദിലെ ഒരു ഖനിയിലെത്തിച്ചു. അവിടെ വെച്ച് രാംചരണിനെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം ഖനിയിലെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
രാംചരണിന്റെ ആക്രമണം പരിധി വിട്ടതോടെ മാതാവ് രജനി, ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചത്. തന്റെ ആദ്യ ബന്ധത്തിലെ മകനായ സീതാറാമിനാണ് (25), രണ്ടാം ബന്ധത്തിലെ ഇളയമകനായ രാംചരണിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. കേശവ് മിസ്ത്രി (21), രാകേഷ് യാദവ് (23)എന്നിവരോടൊപ്പമാണ് ഓഗസ്റ്റ് 20ന് കൃത്യം നടപ്പാക്കാന്‍ സീതാറാം എത്തിയത്. ടെംപോയില്‍ എത്തിയ ക്വട്ടേഷന്‍ സംഘം, രാംചരണിനോടു കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. ടെംപോ ജന്‍കിപദയിലെ പാറക്കുളത്തിലേക്കാണ് നീങ്ങിയത്. ഇവിടെവച്ച് ക്വട്ടേഷന്‍ സംഘം രാംചരണിന്റെ കഴുത്തറുത്തു. പാറക്കുളത്തില്‍ തള്ളിയശേഷം മൂവര്‍ സംഘം രക്ഷപ്പെട്ടു. ഓഗസ്റ്റ് 21ന് രാംചരണിന്റെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. മൃതദേഹത്തില്‍ രാംചരണ്‍ എന്നും രജനി എന്നും പച്ച കുത്തിയിരുന്നു. തുടര്‍ന്ന് രജനിയുമായി പൊലീസ് എത്തിയെങ്കിലും അവര്‍ മൃതദേഹം തിരിച്ചറിയാതിരുന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി. തുടര്‍ന്ന് പൊലീസ് മൃതദേഹത്തിന്റെ ചിത്രം നാട്ടില്‍ പ്രചരിപ്പിച്ചു. സെപ്റ്റംബര്‍ 14ന് സുനിതാ ശര്‍മയെന്ന യുവതി പൊലീസ് സ്‌റ്റേഷനിലെത്തി മൃതദേഹം രാം ചരണിന്റേതു തന്നെയാണെന്ന് തിരിച്ചറിഞ്ഞു.
ഓഗസ്റ്റ് 19ന് രാത്രി എട്ടോടെ മകന്‍ വീടുവിട്ട് പോയതാണെന്നും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് രജനി പൊലീസിനോടു പറഞ്ഞിരുന്നത്. കാണാതായതായി പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലില്‍ രജനിക്ക് പിടിച്ചു നില്‍ക്കാനായില്ല. തന്നെയും ബന്ധുവിനെയും മറ്റ് സ്ത്രീകളെയും രാംചരണ്‍ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയരാക്കിയതാണ് ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണമെന്ന് അവര്‍ പൊലീസിനോട് സമ്മതിച്ചു. ആറു മാസത്തിലധികമായി രാംചരണ്‍ പീഡിപ്പിക്കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.