Sunday, September 15, 2024
HomeInternationalവാട്സ്ആപ്പ് കയ്യടക്കുന്ന ഫോണ്‍ സ്‌റ്റോറ്ജ് വ്യക്തമായി കാണിക്കുന്ന അപ്‌ഡേറ്റ്

വാട്സ്ആപ്പ് കയ്യടക്കുന്ന ഫോണ്‍ സ്‌റ്റോറ്ജ് വ്യക്തമായി കാണിക്കുന്ന അപ്‌ഡേറ്റ്

ആപ്പുകള്‍ മൂലം ഏത് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളും നേരിടുന്ന പൊതു പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്. ആപ്പുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഫോണുകളിലെ സ്റ്റോറേജ് പ്രശ്നത്തിന് സ്വയം പരിഹാരവുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പ് കയ്യടക്കുന്ന ഫോണ്‍ സ്‌റ്റോറ്ജ് ഉപയോക്താക്കള്‍ക്ക് വ്യക്തമായി കാണിക്കുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
വാട്സ്ആപ്പില്‍ ഉപയോക്താവ് നടത്തിയ വിവിധ ചാറ്റുകള്‍, സ്റ്റോറേജിലെ എത്രത്തോളം മെമ്മറി കയ്യടക്കിയിട്ടുണ്ടെന്ന് ഇത് വഴി അറിയാന്‍ സാധിക്കും. നിലവില്‍ ആപ്പിള്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡില്‍ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റ് ലഭ്യമാവുക.

വാട്‌സ്ആപ്പിലെ മീഡിയ ഫോണുകളിലെ സ്റ്റോറേജ് നഷ്ടത്തിന് വലിയൊരു കാരണണ്്. എന്നാല്‍ പുതിയ ഫീച്ചര്‍ വഴി വാട്‌സ്ആപ്പ് ചാറ്റുകളില്‍ വരുന്ന വീഡിയോ-ഓഡിയോ തുടങ്ങി ചിത്രങ്ങളുമെല്ലാം തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. പുതിയ ഫീച്ചര്‍ ലഭ്യമാക്കാനായി ഉപയോക്താക്കള്‍ ആദ്യം ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. തുടര്‍ന്ന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വാട്സ്ആപ്പില്‍ സെറ്റിങ്സ് > ഡാറ്റാ ആന്റ് സ്റ്റോറേജ് > സ്റ്റോറേജ് യൂസേജ് എന്ന രീതിയില്‍ സ്റ്റോറേജ് സെറ്റിങിലേക്ക് എത്താവുന്നതാണ്. അവിടെ നിങ്ങളുടെ ചാറ്റുകളും അവ ഉപയോഗിച്ചിരിക്കുന്ന സ്റ്റോറേജും കൃത്യമായി എത്രയാണെന്ന് വ്യക്തമാവും. ഇതില്‍ ഓരോ ചാറ്റുകള്‍ സെലക്റ്റ് ചെയ്താല്‍ സ്റ്റോറേജ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ ലഭിക്കും. വീഡിയോ, ഓഡിയോ, വോയിസ് ക്ലിപ്പ്, ഡോക്യുമെന്റ്, ടെക്സ്റ്റ് മെസേജ് തുടങ്ങി വിവിധ രീതിയിലാവും ഇവ രേഖപ്പെടുത്തിയത്. അതില്‍നിന്നും ആവശ്യമില്ലാത്തതും മറ്റുമായവ നിങ്ങള്‍ക്ക് നീക്കാവുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments