ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരിക്കലും ശാസ്ത്രജ്ഞനാവാൻ ആഗ്രഹിക്കില്ല-നമ്പി നാരായണന്‍

nambi narayanan

ജീവിതത്തില്‍ താന്‍ ഒരിക്കലും നല്ലൊരു ഭര്‍ത്താവോ നല്ലൊരു പിതാവോ ആയിരുന്നില്ലെന്ന് നമ്പി നാരായണന്‍. എന്നാല്‍ അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലി തിരക്കുകള്‍ കാരണം, കുടുംബത്തോട് സ്നേഹം പ്രകടിപ്പിക്കാൻ സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരിക്കലും താനൊരു ശാസ്ത്രജ്ഞനാവാൻ ആഗ്രഹിക്കില്ല. നല്ലൊരു ഭര്‍ത്താവും പിതാവും ആകാനാണ് ശ്രമിക്കുകയെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഹൃദയം തുറന്ന് സംസാരിച്ചത് .