ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച

captain raju

ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകിട്ട് നാലിന് പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തും. ക്യാപ്റ്റന്‍ രാജുവിന്റെ മകന്‍ രവിരാജ് അമേരിക്കയില്‍ നിന്നും വ്യാഴാഴ്ച്ച എത്തും. കൊച്ചിയിലെ ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊതു ദര്‍ശനത്തിനായി എറണാകുളം നോര്‍ത്ത് ടൗണ്‍ ഹല ഉള്‍പ്പെടെ ക്യാപ്റ്റന്‍ രാജുവിന്റെ ഇഷ്ട സ്ഥലങ്ങളിലും എത്തിക്കും. തുടര്‍ന്നാണ് സംസ്കാരം നടക്കുക.