കെ.പി.സി.സി അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിക്കുമെന്ന് സൂചന

hassan

കെ.പി.സി.സി അദ്ധ്യക്ഷനായി എം.എം.ഹസന് പകരം മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിക്കുന്നത് അടക്കമുള്ള നിര്‍ണായക അഴിച്ചുപണിയുമായി കോണ്‍ഗ്രസ്. കെ.സുധാകരന്‍, എം.ഐ.ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം തലവനും ബെന്നി ബെഹന്നാന്‍ യു.ഡി.എഫ് കണ്‍വീനറുമാകും. ഹസന് പകരം കെ.പി.സി.സി തലപ്പത്ത് എത്തുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ച ഏതാണ്ടെല്ലാ നേതാക്കളെയും ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ച ഈ പട്ടികയിലെ ഔദ്യോഗിക അറിയിപ്പ് അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.