പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാം: സ്വാമി നിത്യാനന്ദ

cow slaughter

വിവാദ സ്വാമി നിത്യാനന്ദയുടെ പുതിയ കണ്ടുപിടുത്തം ; പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാം. പുതിയ അവകാശവാദവുമായി നിത്യാനന്ദ കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് വന്നു. ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ ഇത്തരത്തിലൊരു പരീക്ഷണം താന്‍ നടത്തി വിജയിച്ചുവെന്നു . നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. നിങ്ങള്‍ക്ക് ഇത് രേഖപ്പെടുത്തി വെക്കാം ഒരു വര്‍ഷത്തിനകം താനിത് തെളിയിക്കുമെന്ന് വെല്ലുവിളിയും നടത്തി. നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തു വന്നതിലൂടെ വിവാദ നായകനായ നിത്യാനന്ദ നേരത്തെയും ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു. മനുഷ്യബോധത്തിന് അതീതമായ മുന്നേറ്റത്തിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും നിത്യാനന്ദ വ്യക്തമാക്കി. നിങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടോ? താന്‍ ആ കണ്ടുപിടുത്തത്തിന് അരികെയാണ്. ശാസ്ത്രത്തിലൂടെ തന്നെ താന്‍ ഇത് തെളിയിക്കും’ . കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളത് പോലെ ചില അവയവങ്ങള്‍ ഇല്ല. എന്നാല്‍ മനുഷ്യ ബോധത്തിന് അതീതമായ ചില മുന്നേറ്റങ്ങളിലൂടെ അവയുടെ ശരീരത്തിലെ അവയവങ്ങളെ ഇത്തരത്തില്‍ മാറ്റി എടുക്കാന്‍ കഴിയും. ശാസ്ത്രീയമായി തന്നെ താനത് തെളിയിക്കുമെന്നും നിത്യാനന്ദ കൂട്ടിച്ചേര്‍ത്തു.സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കുരങ്ങുകള്‍ക്കുമായി ശരിയായ ഭാഷാ കോഡുകളും താന്‍ വികസിപ്പിക്കുന്നുണ്ടെന്നും നിത്യാനന്ദ അവകാശപ്പെട്ടു.