Wednesday, April 24, 2024
HomeNationalരാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി സ്ത്രീലമ്ബടനായിരുന്നെന്ന് അധിക്ഷേപവുമായി ബിജെപി എംഎല്‍എ

രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി സ്ത്രീലമ്ബടനായിരുന്നെന്ന് അധിക്ഷേപവുമായി ബിജെപി എംഎല്‍എ

രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും കുടുംബത്തേയും മോശം ഭാഷ ഉപയോഗിച്ച്‌ അവഹേളിച്ച്‌ ബിജെപി എംഎല്‍എ. ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്ത്രീലമ്ബടനെന്ന് വിളിച്ച്‌ അധിക്ഷേപിച്ചാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സിങ് സെയ്‌നി വിവാദം വിളിച്ചുവരുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടെയാണ് സെയ്‌നി നെഹ്‌റുവിനെ അവഹേളിച്ചത്. ലോകനേതാക്കളോടൊപ്പം നില്‍ക്കുന്ന മോഡിയുടെ പഴയചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് സെയ്‌നിയുടെ വിവാദ പരാമര്‍ശം. ചിത്രത്തില്‍ നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ് മോഡിയെ നോക്കിനില്‍ക്കുന്നതാണ് പശ്ചാത്തലം.
‘ഭാരത മാതാവിന്റെ മഹത്വം മാത്രമാണു മോഡി കാണുക. ഭാരതമാതാവിന്റെ മകനെ(മോഡിയെ) സ്തുതിക്കുക. സ്ത്രീയേ… തെറ്റായരീതിയില്‍ അദ്ദേഹത്തെ നോക്കരുത്. അദ്ദേഹം മോഡിയാണ്, നെഹ്‌റുവല്ല’- ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ സെയ്‌നി പറയുന്നു.

ഇക്കാര്യമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു നിലപാട് വ്യക്തമാക്കുന്നതിനിടെ നെഹ്‌റു കുടുംബത്തെ തന്നെ ഒട്ടാകെ അധിക്ഷേപിക്കാന്‍ സെയ്‌നി മുതിരുകയായിരുന്നു. ‘രാഷ്ട്രീയക്കാരിയായ സ്ത്രീ അദ്ദേഹത്തെ (മോഡിയെ) തുറിച്ചുനോക്കുകയായിരുന്നു. രാജ്യത്തെക്കുറിച്ചല്ലാതെ മോഡിക്ക് ഒന്നുമറിയില്ല. ബ്രിട്ടീഷുകാരുടെ സഹായത്തോടെ രാജ്യത്തെ വിഭജിച്ച നെഹ്‌റു വിഷയലമ്ബടനാണ്. നെഹ്‌റുവിന്റെ കുടുംബാംഗങ്ങള്‍ മുഴുവന്‍ കാമാസക്തി നിറഞ്ഞവരാണ്. രാജീവ് ഗാന്ധി ഇറ്റലിയില്‍നിന്നാണു വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്‌റുവിന്റെ മുഴുവന്‍ കുടുംബാംഗങ്ങളും പ്രവര്‍ത്തിക്കുന്നത്’- സെയ്‌നിയുടെ വിവാദ പ്രസ്താവന ഇങ്ങനെ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments