അസമില്‍ ഗര്‍ഭിണിയടക്കം മൂന്ന് യുവതികളെ പൊലീസ് കസ്റ്റഡിയില്‍ വിവസ്ത്രരാക്കി മര്‍ദിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന് സ്വമേധയാ കേസെടുത്തു. ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ മുസ്ലിം യുവാവിനെ കിട്ടാതെ വന്നപ്പോള്‍ സഹോദരിമാരായ മിനുവാര ബീഗം, സനുവാര ബീഗം, റുമേല എന്നിവരെ കസ്റ്റയിലെടുത്ത് കൊണ്ടുപോയി പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദരാംഗ് ജില്ലയിലെ ബുര്‍ഹ പൊലീസ് ഒൗട്ട്പോസ്റ്റില്‍ ഒരു രാത്രി മുഴുവന്‍ ക്രൂര മദര്നത്തിരയാകേണ്ടി വന്ന സഹോദരിമാരിലൊരാളുടെ ഗര്‍ഭം അലസി. വാര്‍ത്തസമ്മേളനം നടത്തി യുവതികള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടപടിയുടെ വാര്‍ത്ത ബുധനാഴ്ച ദേശീയമാധ്യമങ്ങളില്‍ കണ്ട മനുഷ്യാവകാശ കമീഷന് സ്വമേധയാ കേസെടുത്ത് അസം സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. വാര്‍ത്ത സത്യമാണെങ്കില്‍ ഗുരുതര മനുഷ്യവാകാശ ലംഘനമാണ് ഉണ്ടായതെന്ന് കമീഷന് പ്രതികരിച്ചു.
സെപ്റ്റംബര്‍ എട്ടിന് നടന്ന സംഭവത്തില്‍ രണ്ടുദിവസം കഴിഞ്ഞ് യുവതികള്‍ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് യുവതികള്‍ വാര്‍ത്തസമ്മേളനം നടത്തിയത്. സംഭവം വിവാദമായതോടെ കഴിഞ്ഞദിവസം രണ്ട് ഉദ്യോഗസ്ഥരെ അസം സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗര്‍ഭിണിയാണെന്ന് കേണപേക്ഷിച്ചിട്ടും അടിവയറ്റില്‍ മര്‍ദിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വാര്‍ത്തസമ്മേളനത്തില്‍ യുവതികള്‍ പറഞ്ഞു. മൂന്ന് യുവതികളുടെയും ശരീരമാസകലം പൊലീസ് മര്ദനത്തിെന്റ പാടുകളുണ്ട്.