വിദേശകാര്യസഹമന്ത്രി വി മുരളീധരന് പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി

muralidharan

 തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായില്‍ എത്തിയ കേന്ദ്ര പാര്‍ലമെന്ററി-വിദേശകാര്യസഹമന്ത്രി വി മുരളീധരന് പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി.

ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ പൊലീസ് പിന്‍വലിച്ചെന്നും പൊലീസ് സുരക്ഷ ഇല്ലാതിരുന്നതിനാല്‍ മുരളീധരന്‍ പാലായില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടെന്നും ബിജെപി നേതാവ് കെ സുരേന്ദ്രനാണ് പരാതി ഉന്നയിച്ചത്.

ഗതാഗതക്കുരുക്ക് കാരണം വൈകിയെത്തിയ കേന്ദ്രമന്ത്രിക്ക് ഡല്‍ഹിയ്ക്കുള്ള വിമാനം പുറപ്പെടും മുന്‍പ് നെടുമ്ബാശ്ശേരിയില്‍ എത്താന്‍ സാധിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായത് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

.