പെരുമ്പാവൂരില്‍ എക്സൈസിന്റെ പൊലീസിന്റെയും നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയുടെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.
പെരുമ്പാവൂരിനടത്ത് വല്ലത്ത് വച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്. സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇത്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും മറ്റും വന്‍ തോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.