കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി ദിലീപ് വ്യാജ രേഖയുണ്ടാക്കി

dileep arrested

നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു ദിലീപിന്‍റെ നീക്കം.

ആലുവയിലെ ആശുപത്രിയിൽ ഫെബ്രുവരി 17 മുതൽ 21വരെയാണ് ദിലീപ് ചികിത്സയിൽ കഴിഞ്ഞിരുന്നതായി രേഖകൾ കണ്ടെത്തിയത്. ഈ സമയം ദിലീപ് സിനിമയിൽ അഭിനയിച്ചിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറിന്‍റേയും നഴ്സിന്‍റേയും മൊഴി രേഖപ്പെടുത്തി.

അതേസമയം, ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് ഒ​​​ന്നാം പ്ര​​​തി​​​യാ​​​യേ​​​ക്കു​​​മെ​​​ന്നു സൂ​​ച​​ന. കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​തു ദി​​​ലീ​​​പി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞ​​​ത​​​നു​​​സ​​​രി​​​ച്ചു ക്വ​​​ട്ടേ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ത്ത​​​യാ​​​ളാ​​​ണു സു​​​നി​​​ൽ കു​​​മാ​​​ർ.

എ​​​ട്ടു വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണു താ​​​ര​​​ത്തി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം ന​​​ൽ​​​കാ​​​ൻ നേ​​​രി​​​ട്ടു​​​ള​​​ള തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ റി​​​പ്പോ​​​ർ​​​ട്ടും പോ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു​​​പ​​​തി​​​ലേ​​​റെ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ഇ​​​തു​​​വ​​​രെ പോ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത പ​​​ല വി​​​വ​​​ര​​​ങ്ങ​​​ളും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​കും.