പ്രാഥമിക കൃത്യം നിര്‍വഹിക്കാൻ വീടിനു പുറത്തിറങ്ങിയ പെൺകുട്ടി കൊല്ലപ്പെട്ടു

murder

ഇരുപത് വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കോലാറിലെ ഷെട്ടി കൊത്തനൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.കാവ്യയെന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പ്രാഥമിക കൃത്യം നിര്‍വഹിക്കാനായി കഴിഞ്ഞ രാത്രി വീടിന് പുറത്തുപോയ പെണ്‍കുട്ടിയെ കാണാതായി.ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തി വരുന്നതിനിടെ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വീടിന് കുറച്ചകലെയുള്ള കായല്‍ തീരത്താണ് മൃതദേഹം കിടന്നതിരുന്നത്. പൊലീസും ഡോഗ്‌സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.ബലാത്സംഗ ശ്രമത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടിയെക്കുറിച്ച് മുന്നറിവുകളുള്ളവരാകാം പ്രതികളെന്നും പൊലീസ് സൂചിപ്പിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.