കൂടത്തായിലെ കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതിയായ ജോളിയുടെ വക്കാലത്ത് പ്രമുഖ വക്കീലായ ആളൂര്‍ ഏറ്റെടുത്തത് ജോളി അറിയാതെയാണെന്ന പരാതിയുമായി ഒരു കൂട്ടം അഭിഭാഷകര്‍ . പ്രതിയുടെ അറിവോടെയല്ല ആളൂര്‍ കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തത് എന്നായിരുന്നു അഭിഭാഷയാകരുടെ പരാതി.താമരശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എടി രാജുവാണ് ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്.
ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നും ജോളിയെ ഉപയോഗിച്ച് സ്വയം പ്രശസ്തനാകാനാണ് ആളൂര്‍ ശ്രമിക്കുന്നതെന്നും ഇദ്ദേഹം കോടതിയില്‍ പറഞ്ഞു.റോയി വധക്കേസ് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സ്വന്തമായി വക്കീലിനെ നിയമിക്കാന്‍ പ്രാപ്തിയില്ലാത്ത പ്രതികള്‍ക്ക് നിയമ സഹായം ലഭിക്കാറുണ്ട്. അത്തരത്തില്‍ കേസില്‍ നിയമസഹായം ഉറപ്പാക്കാനായി ആളെ നിയമിക്കാനുള്ള അധികാരം കോടതിക്കുണ്ട്. വിദ്യാഭ്യാസമുള്ള ജോളിക്ക് തന്നെ പ്രതിനിധീകരിക്കേണ്ട അഭിഭാഷകനെ തെരഞ്ഞെടുക്കാന്‍ പ്രാപ്തിയുണ്ടെന്നും അഭിഭാഷകര്‍ വാദിച്ചു.