Thursday, March 28, 2024
HomeNationalചന്ദ്രയാന്‍-2 100% പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതം: നമ്പി നാരായണന്‍

ചന്ദ്രയാന്‍-2 100% പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതം: നമ്പി നാരായണന്‍

ഇന്ത്യയുടെ അഭിമാന പദ്ധതിയെന്ന അവകാശവാദങ്ങളുയര്‍ത്തി വിക്ഷേപിച്ച ചന്ദ്രയാന്‍-2 പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തി ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രഞന്‍ നമ്പി നാരായണന്‍.

അവസാന ഘട്ടത്തില്‍ പരാജയപ്പെട്ടുവെങ്കിലും ചന്ദ്രയാന്‍-2 98% വിജയമായിരുന്നെന്ന ഐഎസ്‌ആര്‍ഒയുടെ അവകാശവാദം പൊളളയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘ചന്ദ്രന്‍റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡി൦ഗ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍-2 വിന്‍റെ ലക്ഷ്യം. ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. ജനങ്ങളുടെ മുന്നില്‍ ചന്ദ്രയാന്‍-2 98% വിജയകരമായിരുന്നുവെന്ന് ഐഎസ്‌ആര്‍ഒയ്ക്ക് എങ്ങനെ പറയാന്‍ കഴിഞ്ഞു? പദ്ധതി 100% പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതം’, നമ്ബി നാരായണന്‍ പറഞ്ഞു.
‘പരീക്ഷണം പരാജയപ്പെട്ടെന്ന് പറഞ്ഞാലും ജനങ്ങള്‍ അത് അംഗീകരിക്കും. കാരണം പരാജയങ്ങള്‍ സാധാരണമാണ്. അപ്പോള്‍ അത് തുറന്നുപറയാമായിരുന്നെന്നാണ് എന്‍റെ അഭിപ്രായം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ സ്പേസ് ഏജന്‍സി മാതൃകയാക്കിക്കൊണ്ട് ബഹിരാകാശ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യയും ചൈനയും അത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കണം. ബഹിരാകാശ രംഗത്ത് സഹകരണം നിലവി‍ല്‍ വന്നാല്‍ ഏഷ്യന്‍ മേഖലയ്ക്ക് നേട്ടമാകു൦. അമേരിക്കയുടെ കൈയില്‍ പണമില്ലെങ്കില്‍ നമുക്ക് സ്വന്തമായി ഇത് സാധ്യമാകും എന്ന് തോന്നുന്നുണ്ടോ? 20 രാജ്യങ്ങളും ഒരുമിച്ച്‌ നിന്നാല്‍ എല്ലാവരുടെയും സാമ്ബത്തിക സഹകരണമുണ്ടാവും’, നമ്ബി നാരായണന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments