Wednesday, April 24, 2024
Homeപ്രാദേശികംമദ്യപിച്ച ആക്രിക്കച്ചവടക്കാരനെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടപ്പോൾ ടിപ്പര്‍ ലോറി കയറി മരിച്ചു

മദ്യപിച്ച ആക്രിക്കച്ചവടക്കാരനെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടപ്പോൾ ടിപ്പര്‍ ലോറി കയറി മരിച്ചു

മദ്യലഹരിയില്‍ വഴക്കിനിടെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്‌കന് ദാരുണാന്ത്യം. ഏറ്റുമാനൂരില്‍ ആക്രിക്കച്ചവടം നടത്തുന്ന അശോകനാണ് മരിച്ചത്. സംഭവത്തില്‍ അശോകന്റെ സുഹൃത്തായ പേമലകുന്നേല്‍ പൊന്നപ്പനെ പൊലീസ് അറസ്റ്റു ചെയ്തു.

മദ്യപിച്ച്‌ ഇരുവരും വഴക്കുണ്ടാക്കുകയും വഴക്കിനിടെ അശോകനെ പൊന്നപ്പന്‍ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. റോഡിലേക്ക് വീണ അശോകന്റെ മുകളിലൂടെ ടിപ്പര്‍ ലോറി കയറിയതാണ് മരണകാരണം.ഇയാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വര്‍ഷങ്ങളായി ഈ പ്രദേശത്ത് ആക്രിപെറുക്കുന്നയാളാണ് അശോകന്‍. ഇയാളുടെ കൂടുതല്‍ വിവിരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments